05:01am 13 November 2026
NEWS

യുവതിയുടെ ഫ്ളാറ്റിൽ അതിക്രമിച്ച് കയറി ലൈം​ഗികാതിക്രമം; സംവിധായകനെതിരെ പൊലീസ് കേസെടുത്തു

02/03/2026  10:02 AM IST
nila
 യുവതിയുടെ ഫ്ളാറ്റിൽ അതിക്രമിച്ച് കയറി ലൈം​ഗികാതിക്രമം; സംവിധായകനെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: സംവിധായകൻ ചിദംബരത്തിനെതിരായ ലൈംഗികാതിക്രമ ആരോപണത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യുവതി നൽകിയ പരാതിയെ തുടർന്നാണ് കൊച്ചി എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. 2022-ൽ എളംകുളത്തെ ഒരു ഫ്ളാറ്റിൽ വെച്ചാണ് ലൈം​ഗികാതിക്രമം നടന്നതെന്നാണ് യുവതിയുടെ പരാതി. 

ഫ്ളാറ്റിൽ അതിക്രമിച്ച് കയറിയ ചിദംബരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്നാരോപിച്ചാണ് യുവതി മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായസംഹിതയിലെ 74, 75 വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും, സംവിധായകനെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ തുടർഘട്ടങ്ങളിൽ ആവശ്യമായാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ചിദംബരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img